പെരുന്നാൾ വിപണി പൊള്ളുന്നു ; പച്ചക്കറിക്കും, മീനിനും, ബീഫിനും പൊന്നും വില

പെരുന്നാൾ വിപണി പൊള്ളുന്നു ; പച്ചക്കറിക്കും, മീനിനും, ബീഫിനും പൊന്നും വില
Jun 16, 2024 01:13 PM | By Rajina Sandeep

 പെരുന്നാൾ വിപണിയിൽ കെെപൊള്ളിച്ച് അവശ്യ സാധന വില കുതിക്കുന്നു. ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്ക്കെല്ലാം പൊളളും വിലയാണ്.

പച്ചക്കറിക്ക് 10– 20 രൂപ വരെ വില കൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 100 രൂപയുണ്ടായിരുന്ന ഉണ്ട പച്ചമുളകിന് കിലോയ്ക്ക് 160 രൂപയായി.

കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാർക്കറ്റിൽ തക്കാളിയ്ക്ക് 58 രൂപയും മുരിങ്ങയ്ക്ക് 70 രൂപയുമായി.

ബീ​ൻസി​നും പാ​വ​ക്ക​യ്ക്കും കി​ലോയ്ക്ക് 100 രൂ​പ​യാണ്. കിലോയ്ക്ക് 20 രൂപയുള്ള ചുരങ്ങയ്ക്ക് മാത്രമാണ് വില കൂടാതെ നിൽക്കുന്നത്.

കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ ഉത്പാദനം കുറഞ്ഞതും കൃശിനാശമുണ്ടായതുമാണ് മലയാളിയ്ക്ക് തിരിച്ചടിയായത് .

പച്ചക്കറിക്കൊപ്പം മത്സ്യം,​ മാംസം എന്നിവയ്ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന മത്തി വില കിലോയ്ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞതാണ് മീൻ വില കുതിച്ചുയരാൻ കാരണമായത്.

380 മു​ത​ൽ 420 രൂ​പ​ വ​രെ​യാ​ണ് പോ​ത്തി​റ​ച്ചി​യു​ടെ വി​ല. എല്ലില്ലാത്തത് ലഭിക്കാൻ 420 രൂപ നൽകണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്ക്ക് 800 രൂപയായി.

നിയന്ത്രണമില്ലാതെ കൂടിയിരുന്ന ചിക്കൻ വില രണ്ട് ദിവസമായി കുറഞ്ഞു . കിലോക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184 ൽ നിന്ന് 160-170 രൂപയായി. വില ഉയരാൻ തുടങ്ങിയതോടെ വിപണിയിൽ ചിക്കൻ വ്യാപാരത്തിന് നേരിയ ഇടിവ് അനുഭവപ്പെട്ടിരുന്നു.

The festive market is burning; The price of vegetables, fish and beef is gold

Next TV

Related Stories
കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Jun 24, 2024 01:09 PM

കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ്...

Read More >>
കണ്ണൂരിൽ  സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Jun 24, 2024 01:01 PM

കണ്ണൂരിൽ സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

കണ്ണൂരിൽ സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച്...

Read More >>
തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക്  ദാരുണാന്ത്യം.

Jun 24, 2024 11:55 AM

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ദാരുണാന്ത്യം.

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 24, 2024 11:35 AM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

Jun 24, 2024 10:33 AM

ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു....

Read More >>
'പിഴത്തുകയും തപാൽചാർജും'  അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

Jun 23, 2024 05:17 PM

'പിഴത്തുകയും തപാൽചാർജും' അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് 'പിഴത്തുകയും' തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത്...

Read More >>
Top Stories